ആം ആദ്മി പാർട്ടിയ്ക്ക് 30 കോടി രൂപ നികുതി അടയ്ക്കാൻ നോട്ടീസ്

ന്യൂഡൽഹി: അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിയ്ക്ക് 30 കോടി രൂപ നികുതി അടയ്ക്കാൻ നോട്ടീസ്.

ഡിസംബർ ഏഴിനകം വിഷയത്തിൽ വിശദീകരണം നൽകാനും എ.എ.പിയോട്​ നികുതി വകുപ്പ് ആവിശ്യപ്പെട്ടിട്ടുണ്ട്.

ആം ആദ്മി പാർട്ടി സ്വീകരിച്ച സംഭാവനയിൽ ചില വ്യത്യാസങ്ങൾ കണ്ടെത്തിയതിനെ​ തുടർന്നാണ്​ നടപടി.

ആം ആദ്മി പാർട്ടിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചതിന്​ പിന്നാലെയാണ്​ നികുതി വകുപ്പ്​ ​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

എന്നാൽ ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ നടപടികൾക്ക് തടയിടാനാണ് നികുതി വകുപ്പിന്റെ നടപടിയെന്ന്​ കെജരിവാൾ ഉന്നയിച്ചു.

Top