ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിന് കാരണം മോദി തരംഗമല്ല മറിച്ച് വോട്ടിങ് മെഷീന്‍ തരംഗമാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ന്യായീകരണം.
വോട്ടിങ് മെഷീനിലെ കൃത്രിമങ്ങള്‍ക്കെതിരെ ദേശവ്യാപക പ്രചാരണം തുടങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തരംഗത്തില്‍ നിന്ന് എങ്ങനെ മോചിതരാകാമെന്ന് രാജ്യം മുഴുവന്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു ദശാബ്ദമായി ഡല്‍ഹിയുടെ തെരുവുകള്‍ വൃത്തിയാക്കാതെ ഡല്‍ഹി കോര്‍പറേഷനുകള്‍ തൂത്തുവാരി. യന്ത്രം നിങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നായിരുന്നു’ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശകന്റെ ട്വീറ്റ് .
Sweeping Delhi MCD polls without sweeping Delhi's streets for a decade. When machines are with you human will is of no relevance.
— Nagendar Sharma (@sharmanagendar) April 26, 2017