ആം ആദ്മി പാര്‍ട്ടിയിലെ രാജ്യസഭാ സീറ്റിലേക്ക് രഘുറാം രാജനോ ?

Raghuram Rajan

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) അടുത്ത വര്‍ഷം ജനുവരിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡല്‍ഹിയിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഒരുങ്ങുന്നു.

സീറ്റിലേക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പേരും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ കാര്യം ഉന്നയിച്ച് പാര്‍ട്ടി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ല.

പാര്‍ട്ടിയില്‍ നിന്നും പുറത്തുള്ളവരെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളെ ശക്തമായി സഹായിക്കുവാനും, 2019 ലെ ഇലക്ഷനില്‍ ഡല്‍ഹിയ്ക്കു പുറത്തുള്ളവരിലേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുമൊക്കെ പാര്‍ട്ടിക്കു പുറത്തുള്ളവരെത്തുന്നതും സഹായകമാവുമെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അറിയിച്ചു.

കഴിഞ്ഞ മാസം അരവിന്ദ് കെജ്‌രിവാളിനെ കണ്ടിരുന്നുവെന്നും, കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നല്കിയാല്‍ അത് പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുമെന്നും, ഉറപ്പായും ഒരു സാമ്പത്തിക വിദഗ്ദ്ധനെ തന്നെ പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ടെന്നും, അതിനാല്‍ പാര്‍ട്ടി തന്നെയാണ് രഘുറാം രാജന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും ഒരു എഎപി എം എല്‍ എയും പറഞ്ഞിട്ടുണ്ട്‌.

Top