ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് അവഗണിക്കുന്നുവെന്ന് ആരോപിച്ച് എംഎല്‍എ അല്‍ക ലാംബയുടെ രാജി ഭീഷണി മുഴക്കി. പാര്‍ട്ടി വിടാനാണ് തന്റെ തീരുമാനമെന്നു എഎപി നിലപാട് വ്യക്തമാക്കണമെന്നും അല്‍ക ലാംബ ആവശ്യപ്പെട്ടു.
തന്നെ എഎപി തന്നയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കിയും ഒഴിവാക്കുകയാണ് എന്നാണ് അല്‍കയുടെ ആരോപണം.
അതേസമയം അല്‍കയെ പുറത്താക്കാന്‍ പാര്‍ട്ടി യാതൊരു വിധത്തിലും ശ്രമിച്ചിട്ടില്ലെന്നും അവരാണ് പുറത്താകാന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞ് പാര്‍ട്ടി വക്താവ് രംഗത്തെത്തി. അതിന് വേണ്ടിയാണ് അല്‍ക ഇത്തരം ന്യായങ്ങള്‍ പറയുന്നത്. പാര്‍ട്ടി ആരെയെങ്കിലും സസ്‌പെന്‍ഡ് ചെയ്താല്‍ തെറ്റ് തിരുത്തിയെന്ന് കണ്ടാല്‍ അവരെ തിരിച്ചെടുക്കാറുണ്ട്. പ്രസ്ഥാനങ്ങളിലും പാര്‍ട്ടികളിലും അംഗങ്ങളായിരിക്കുന്നവര്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. – എഎപി വക്താവ് വ്യക്തമാക്കി.