ന്യൂഡല്‍ഹി: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേഷ് മൊഹാനിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ ദിനേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ദിനേഷ് 60 വയസുകാരന്റെ മുഖത്ത് അടിച്ച സംഭവം ഏറെ വിവാദമായിരുന്നു.
എംഎല്‍എക്കെതിരെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ആരോപണങ്ങളെല്ലാം ദിനേഷ് മൊഹാനി നിഷേധിക്കുകയായിരുന്നു. ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും പൊലീസ് ഇക്കാര്യം അന്വേഷിക്കട്ടെയെന്നും ദിനേഷ് പറഞ്ഞു.
അതേസമയം എംഎല്‍എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അനുയായികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി.