ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്. എഎപിയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെത്തതായി വിവരം. പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.
മെഹ്‌റോളി എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്. അക്രമിയെ കുറിച്ച് വിവരമില്ല.തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. ബിജെപിയിലെ കുസും ഖത്രിയെ 18,000 ല്‍ പരം വോട്ടുകള്‍ക്കാണ് നരേഷ് പരാജയപ്പെടുത്തിയത്.
Shots fired at AAP MLA@MLA_NareshYadav
and the volunteers accompanying him while they were on way back from temple.At least one volunteer has passed away due to bullet wounds. Another is injured.
— AAP (@AamAadmiParty) February 11, 2020