AAP MLA Ved Prakash joins BJP

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ വേദ് പ്രകാശ് പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി.

എംഎല്‍എ സ്ഥാനവും മറ്റ് ഔദ്യോഗിക പദവികളും രാജിവയ്ക്കുമെന്നും സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെയുള്ള എം.എല്‍.എയുടെ രാജി ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Top