ന്യൂഡല്‍ഹി: രണ്ട് ആംആദ്മി എംഎല്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
വ്യാജ കേസുകള്‍ ഉണ്ടാക്കി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
ബിജെപിയുമായി ഡല്‍ഹിയില്‍ നടക്കുന്നത് കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധത്തിനു സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
12 മണിക്കൂറിനുള്ളില്‍ രണ്ട് എഎപി എംഎല്‍എമാരെയാണ് അറസ്റ്റ് ചെയ്തത്. ഒക്ലയില്‍ നിന്നുള്ള അമാനുത്തുള്ള ഖാന്, മെഹ്റൗലി മണ്ഡത്തില്‍ നിന്നുള്ള നരേഷ് യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വീടിനു പുറത്ത് സമരം ചെയ്ത സ്ത്രീയെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അമാനുത്തുള്ള ഖാനെതിരായ പരാതി. വിശുദ്ധ ഗ്രന്ഥം ഖുറാനെ അവഹേളിച്ചുവെന്ന കേസിലാണ് നരേഷ് യാദവ് അറസ്റ്റിലായത്.
നരേഷ് യാദവിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. നരേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്