ഡല്‍ഹിയില്‍ വൈദ്യുതി കുറച്ചത് ദേശീയതലത്തില്‍ ചര്‍ച്ചയായി; വിജയം ഉറപ്പിച്ച് കെജ്രിവാള്‍

ഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ ഭരണം ആര് കൈയ്യാളും എന്നത് അറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആപ്പ് മുന്നില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം വിജയം ഉറപ്പിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറച്ചത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു എന്നാണ് കെജ്രിവാള്‍ പറയുന്നത്.

”കുറഞ്ഞ നിരക്കില്‍ വൈദ്യുതി എന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കുറഞ്ഞതും സൗജന്യവുമായ വൈദ്യുതി നല്‍കാമെന്ന് ഡല്‍ഹി കാണിച്ചുകൊടുത്തു. അത് നിങ്ങള്‍ക്ക് വോട്ട് നല്‍കുമെന്നും ഡല്‍ഹി കാണിച്ചുതന്നു. 21ാം നൂറ്റാണ്ടില്‍ 24 മണിക്കൂറും ഏഴ് ദിവസവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കണം.”-കെജ്രിവാള്‍ പറഞ്ഞു.

മാത്രമല്ല കേന്ദ്രഭരണ നേട്ടം എന്ന് പറയാന്‍ ചേരിയിലെ അനധികൃത ഫ്ളാറ്റുകള്‍ നിയമ വിധേയമാക്കിയത് മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്കാകട്ടെ നടപ്പാക്കിയ പദ്ധതികള്‍ അനവധിയുണ്ട് പറയാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചാണ് ആം ആദ്മി പാര്‍ട്ടി വീണ്ടും ജനവിധി തേടിയിരുന്നത്. പാവപ്പെട്ടവര്‍ക്കും മികച്ച വിദ്യാഭ്യാസം,സാജന്യ വൈദുതി, സൗജന്യ ജലം, സൗജന്യ ചികിത്സ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. സ്ത്രീ സുരക്ഷ പദ്ധതികള്‍ തുടങ്ങിയവ കെജ് രിവാള്‍ സര്‍ക്കാറിന്റെ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്.

അഴിമതിരഹിത ഭരണം കാഴ്ചവച്ചു വെന്നതും കെജ്രിവാളിന്റെ താരമൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

Top