കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എഎപി; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ ഏഴാം ദിവസം പിന്നിടുന്‌പോഴും കണ്ണടച്ച് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും കേന്ദ്ര സര്‍ക്കാരും. ഇതിനെതുടര്‍ന്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലെ സ്വീകരണമുറിയിലാണു കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്‌നങ്ങളില്‍ ഡല്‍ഹി ജനത വീര്‍പ്പുമുട്ടുന്നതിനിടെയാണു സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്.

Top