സൂറത്ത്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 117 അംഗ പഞ്ചാബ് സഭയില്‍ എഎപി 47-53 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസ് 16-24 സീറ്റുകള്‍ നേടും, അതേസമയം ബിജെപി പരമാവധി ഒരു സീറ്റ് മാത്രമേ നേടൂ എന്നും സര്‍വേ പറയുന്നു.
വോട്ടുവിഹിതത്തിന്റെ കാര്യത്തിലും എഎപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വേ പറയുന്നത്. 2017ല്‍ അവരുടെ വോട്ടുവിഹിതം 23.7 ശതമാനമായിരുന്നു, ഇത് 36.5 ശതമാനമായി ഉയരുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
കോണ്‍ഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും വോട്ടുവിഹിതത്തില്‍ കുറവുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ഉത്തര്‍പ്രദേശില്‍ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. 403 അംഗസഭയില്‍ ബിജെപി സഖ്യം 213-217 സീറ്റുവരെ നേടുമെന്ന് സര്‍വേ പറയുന്നു.
സമാജ് വാദി പാര്‍ട്ടി 152-160 സീറ്റുകള്‍ നേടുമെന്നും ബിഎസ്പി 16-20 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് 2-6 സീറ്റുകളിലൊതുങ്ങുമെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.