70 സീറ്റില്‍ 67 സീറ്റ്. രാഷ്ട്രീയത്തില്‍ ഇറങ്ങി പിച്ചവെച്ച് നടന്ന് തുടങ്ങിയ ഒരു പുതുമുഖ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇത്രയേറെ സീറ്റുകള്‍ ജനം വെച്ച് നീട്ടുമെന്ന് ആരും സ്വപ്നം കണ്ടില്ല. എന്നാല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ വിപ്ലവനേട്ടങ്ങള്‍ രാജ്യത്തെ തന്നെ അമ്പരപ്പിച്ചു. രാജ്യതലസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച ആം ആദ്മി വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ തന്നെ.
ഈ ചോദ്യമാണ് മുഖ്യ എതിരാളികളായ ബിജെപിക്ക് നേരെ ആം ആദ്മി ഉന്നയിക്കുന്നത്. ബിജെപിക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് കെജ്രിവാളും സംഘവും പ്രതിപക്ഷത്തിന് നേര്‍ക്ക് ആ ചോദ്യം പറയാതെ പറഞ്ഞത്. ബിജെപിയുടെ 7 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കും പുതുവത്സര ആശംകള്‍ നേര്‍ന്നാണ് അവരുടെ ട്വീറ്റ് പുറത്തുവന്നത്.
‘ഗൗതം ഗംഭീര്‍, മനോജ് തിവാരി, വിജയ് ഗോയല്‍, ഹര്‍ദീപ് സിംഗ് പുരി, ഹര്‍ഷ് വര്‍ദ്ധന്‍, വിജേന്ദര്‍ ഗുപ്ത, പര്‍വെഷ് സിംഗ് എന്നിങ്ങനെ ഏഴ് ഡല്‍ഹി ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കും സന്തോഷപ്രദമായ പുതുവര്‍ഷ ആശംസകള്‍’, ഒരു ചിത്രത്തോടൊപ്പം ആം ആദ്മി ട്രോളി. എന്നാല്‍ ഇവരില്‍ ആരാണ് അരവിന്ദ് കെജ്രിവാളിന് എതിരെ മത്സരിക്കുകയെന്നും അവര്‍ ചോദിച്ചു.
എന്നാല്‍ പോസ്റ്റര്‍ എവിടെയാണ് പതിച്ചിട്ടുള്ളതെന്ന് ആം ആദ്മി വ്യക്തമാക്കിയില്ല. ഡല്‍ഹിയില്‍ ബിജെപിക്ക് മുഖ്യമന്ത്രി മുഖമില്ലെന്നാണ് ആം ആദ്മി ഉന്നയിക്കുന്ന പ്രധാന ആരോപണം. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ബിജെപി ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.