aap’s woman volunteer slaps party leader sanjay singh

ന്യൂഡല്‍ഹി: എഎപിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തക മുഖത്തടിച്ചു.

രാജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തക ആക്രമിച്ചത്.

ഞായറാഴ്ചയായിരുന്നു സംഭവം. റോഡ് ഷോയ്ക്കിടെ ആം ആദ്മി പ്രവര്‍ത്തക കൂടിയായ സിമ്രാന്‍ ബേദി എന്ന യുവതിയാണ് സഞ്ജയിനെ ആക്രമിച്ചത്. അഴിമതി വിഷയത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാവിനെ തല്ലിയതെന്ന് സിമ്രാന്‍ പറഞ്ഞു.

പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ എഎപി നേതാക്കള്‍ പണം വാങ്ങുന്നതായും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യം കെജ്‌രിവാളും സഞ്ജയ് സിങും ഉള്‍പ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സിമ്രാന്‍ പറഞ്ഞു.

Top