നെയ്യാറ്റിൻകര ഗോപന്റെ പുതിയ ചിത്രം പുറത്തു വിട്ട് അണിയറപ്രവർത്തകർ

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാൽ ചിത്രം ‘ആറാട്ടി’ന്റെ മറ്റൊരു ചിത്രം കൂടെ റിലീസ് ചെയ്ത് അണിയറ പ്രവത്തകർ. മോഹൻ ലാൽ നെയ്യാറ്റിൻകര ഗോപൻ ആയെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു. വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാലിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. എന്നാൽ ഇപ്പോൾ പങ്കുവെച്ച ചിത്രത്തിൽ കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന രീതിയിൽ കഥാപാത്രത്തിന്‍റെ മുഖം വ്യക്തമാക്കുന്നതായിട്ടാണുള്ളത്. 2021 ൽ ഓണം റിലീസായി തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഒരു മാസ്സ് പടമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പാലക്കാടിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ ഐഎഎസ് ഓഫീസർ ആയി ശ്രദ്ധ ശ്രീനാഥും എത്തുന്നുണ്ട്. അശ്വിൻ കെ കുമാർ, സിദ്ദിഖ്, സായികുമാർ, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റു താരങ്ങൾ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 15 കോടി രൂപയാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 എന്നിവയാണ് മോഹൻ ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Top