കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടതായി മെഹബൂബ മുഫ്തി. ആരേയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ പ്രകൃതിസ്‌നേഹികള്‍ക്ക് കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കശ്മീരികള്‍ക്ക് ഇതേ അവകാശങ്ങളായ അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം നല്‍കാത്തതെന്നും മുഫ്തി ചോദിച്ചു.

കശ്മീരികള്‍ എല്ലാ ഇന്ത്യക്കാരുമായി തുല്യരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പക്ഷേ അവര്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും മെഹബൂബ ട്വിറ്റ് ചെയ്തു. മെഹബൂബയുടെ ട്വിറ്റ് അക്കൗണ്ട് മകള്‍ ഇല്‍റ്റിജയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്

Top