ബെംഗളൂരു: ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണെന്ന നിലപാടില്‍ അവയ് വരുത്തി കേന്ദ്രസര്‍ക്കാര്‍. കര്‍ണ്ണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ആപ്പ് നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബര്‍ ആക്ടിവിസ്റ്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രം നല്‍കിയ മറുപടിയിലാണ് ആപ്പ് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കിയത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും റെയില്‍-വ്യോമ യാത്രയാകാമെന്ന് കേന്ദ്രം പറഞ്ഞു. സ്വയം സാക്ഷ്യ പത്രം നല്‍കിയാല്‍ മതിയാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. മലയാളിയായ അനിവര്‍ അരവിന്ദ് നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. ആപ്പ് നിര്‍ബന്ധമാക്കിയാല്‍ പൗരന്റെ മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് കോടതി ജൂലൈ പത്തിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്ന ഗുരുതര വിഷയങ്ങളില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.