ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ മുട്ടുമടക്കി ; ആരോണ്‍ ഫിഞ്ച് റെക്കോര്‍ഡ് നേടി

aron finch

മെല്‍ബേണ്‍: ഇംഗ്ലണ്ടിനെതിരെയുള്ള എംസിജിയിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടെങ്കിലും ആരോണ്‍ ഫിഞ്ച് റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയ്ക്കായി ഏകദിനങ്ങളില്‍ 3000 റണ്‍സ് തികയ്ക്കുന്ന താരമായി മാറിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്.

ആരോണ്‍ ഫിഞ്ചിന്റെ 107 റണ്‍സിന്റെ നേട്ടത്തിലാണ് പുതിയ റെക്കോര്‍ഡ് താരം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റീവന്‍ സ്മിത്താണ് ഏറ്റവും കുറഞ്ഞ ഇന്നിങ്ങ്‌സില്‍നിന്ന് ഈ നേട്ടം കയ്യെത്തിപിടിച്ച ഓസ്‌ട്രേലിയന്‍ താരം. 79 ഇന്നിംഗ്‌സുകളിലാണ് സ്മിത്ത് 3000 ഏകദിന റണ്ണുകള്‍ കൈവരിച്ചത്.

82 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഫിഞ്ച് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം മത്സരത്തില്‍ ഓസ്‌ട്രേലിയ 304 റണ്‍സ് നേടിയെങ്കിലും ജേസണ്‍ റോയിയുടെ പെര്‍ഫോമന്‍സില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

Top