അലഹബാദ്: ആരുഷി കൊലക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതേ വിട്ടു.
ആരുഷി വധക്കേസിലെ തല്‍വാര്‍ ദമ്പതികള്‍ നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.
സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും, ഭാര്യ നൂപുര്‍ തല്‍വാറും ഹൈക്കോടതിയെ സമീപിച്ചത്.
2008-ലാണ് നോയിഡ സ്വദേശിനിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്.
സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-ന് സി ബി ഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.