aasa- bjp/ bangal trinamool congress- exitpol result

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായ അസമിലെയും ബംഗാളിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു.
അസമില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. കയ്യരിവാള്‍ സഖ്യം മത്സരിച്ച ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി. ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം.

എന്നാല്‍ മമത 225 സീറ്റുവരെ നേടുമെന്ന് ഇന്ത്യ ടുഡെ പ്രവചിക്കുന്നു. ഇടത് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് 110സീറ്റ് നേടും. അതേസമയം ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്നും സര്‍വേ പറയുന്നു.

Top