കൊച്ചി: മലയാള സിനിമാ സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു.
നടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ് സംഘടനകളെ വിമര്‍ശിച്ച് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തിലെ സിനിമാ സംഘടനകളില്‍ പേരിന് പോലും ജനാധിപത്യം ഇല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
ഒറ്റ പുസ്തകമെന്നേ അവരെ പറയാന്‍ കഴിയൂ. സംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നെങ്കില്‍ അത് ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !