കൊച്ചി: പെണ്ണായത് കൊണ്ടു മാത്രമാണ് നടി പാര്‍വതിക്കെതിരെ കസബ വിഷയത്തില്‍ ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കവെ ആഷിഖ് അബു വ്യക്തമാക്കി.
മായാനദിയുടെ ക്ലൈമാക്സ് നേരത്തെ തീരുമാനിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ല. സിനിമ നമ്മളെ കൊണ്ടുപോവുകയായിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.
മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു കഥയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍വ്വതിയെ പിന്തുണച്ചതിന്റെ പേരില്‍ ആഷിഖ് അബുവിനെതിരേയും ആഷിഖിന്റെ പുതിയ ചിത്രമായ മായനദിയ്ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു