തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാകാൻ സാധ്യത കുറവാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.
അതിരപ്പിള്ളിയെക്കുറിച്ച് എന്തുപറഞ്ഞാലും വിവാദമാകുന്ന സാഹചര്യമാണുള്ളതെന്നും പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതിരപ്പള്ളി പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവനയ്ക്കു വിരുദ്ധമാണ് നിലവിലെ പ്രസ്താവന. വനം നഷ്ടപ്പെടുമെന്ന പരാതികളിൽ വലിയ കാര്യമൊന്നുമില്ലെന്നും പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മുൻ നിലപാട്.