തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. പൊങ്കാലയ്ക്ക് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 നാണ് പൊങ്കാല വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും സഹമേല്‍ശാന്തി തീ പകരും. 40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
പൊങ്കാലയോടനുബന്ധിച്ച് തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.