2023 ല്‍ പ്രായം 39; ഞാന്‍ മടങ്ങി വരും, പക്ഷേ ധോണിയും അവിടെയുണ്ടാകണം…

ഹേന്ദ്ര സിംഗ് ധോണി കളിക്കുന്നുണ്ടെങ്കില്‍ 2023 ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താനുമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ‘ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന പരിപാടിയില്‍ ഗൗരവ് കപൂറിനോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

2023ലെ ലോകപ്പില്‍ കളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ ഈ രസകരമായ മറുപടി. ധോണി കളിക്കാനുണ്ടെങ്കില്‍ താനും ആ ലോകകപ്പിന്റെ ഭാഗമാകും എന്നാണ് ഡിവില്ലേയേഴ്‌സ് പറഞ്ഞത്.

ഡിവില്ലിയേഴ്‌സിന്റെ മറുപടി ഇങ്ങനെ, ‘തനിക്ക് 2023 ലോകകപ്പെത്തുമ്പോള്‍ എത്ര വയസുണ്ടാകും ? 39. ഞാന്‍ മടങ്ങി വരും, പക്ഷേ ധോണിയും അവിടെയുണ്ടാകണം എന്ന് മാത്രം.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന 2019 ലോകകപ്പില്‍ കളിക്കാമായിരുന്നു. പക്ഷേ തനിക്ക് അതിന് മുമ്പ് വിരമിക്കേണ്ടി വന്നു. വിരമിക്കല്‍ തീരമാനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. തന്റെ വിരമിക്കലിന് പ്രാധാന കാരണം നാട്ടില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top