ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ ഏ ബി ഡിവില്ലിയേഴ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്‌സിനെ ഒന്നാമതെത്തിച്ചത്.
ഇതേ തുടര്‍ന്ന് ആദ്യ അഞ്ചിലുണ്ടായിരുന്ന രോഹിത് ശര്‍മ ഏഴാം സ്ഥാനത്തായി.
ബോളര്‍മാരുടെ റാങ്കിങില്‍ ആറാമതുള്ള ജസ്പ്രീത് ബുംറയും എട്ടാമതുള്ള അക്‌സര്‍ പട്ടേലുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍.