അമൃത്സര്‍: അതിര്‍ത്തില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നതിന് പിന്നാലെ പഞ്ചാബിലെ രാവി നദിയില്‍ പാകിസ്താന് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബി.എസ്.എഫ് ആണ് ബോട്ട് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഈ പ്രദേശത്തെ സുരക്ഷയും തിരച്ചിലും ശക്തമാക്കി.
രവി നദിക്കരയിലെ ദേര ബാബ നാനക്കിലെ ടോട്ട ഗുരു പോസ്റ്റിന് സമീപത്തു നിന്നാണ് ബോട്ട് കണ്ടെത്തിയത്.
അമൃത്സറിന് 50 കിലോമീറ്റര്‍ വടക്കു ഭാഗത്തായാണ് ദേര ബാബ നാനക്ക്. ഇന്ത്യ പാക് അതിര്‍ത്തി പങ്കിടുന്ന നദിയാണ് രാവി നദി.
തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഉപയോഗിച്ച ബോട്ടാണിതെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.