Abbas Participation in Peres Funeral Sends Message of Peace, Palestinian Offical

റാമള്ള: ഇസ്രയേലുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്. സമാധാന ചര്‍ച്ചക്ക് താല്‍പര്യം കാണിക്കാത്തത് ഇസ്രയിലാണെന്നും തങ്ങള്‍ ഇപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മുഹമ്മദ് അബ്ബാസ് അറിയിച്ചു.

ഇസ്രയേല്‍ പലസ്തീനെയോ പലസ്തീന്‍ ഇസ്രയേലിനെയോ ബഹിഷ്‌കരിക്കുന്നുണ്ടോ എന്നതല്ല പ്രശ്‌നം. ഇരുരാജ്യങ്ങള്‍ക്കും അവരവരുടേതായ നിലപാടുകള്‍ ഉണ്ടെന്ന് പലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.

ഇടക്കാല കരാറുകള്‍ പോലും പാലിക്കാത്ത ഇസ്രയേല്‍ എങ്ങനെയാണ് പൂര്‍ണ സമാധാനത്തിനു വഴിയൊരുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇതുവരെ സമാധാന ശ്രമങ്ങള്‍ക്ക് പലസ്തീന്‍ മുന്‍കൈയെടുത്തത് പൂര്‍ണ ആത്മാര്‍ഥമായിട്ടാണെന്നും മുഹമ്മദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Top