അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എബി ഡിവില്യേഴ്‌സ് വിരമിച്ചിട്ട് മൂന്ന് വര്‍ഷങ്ങളാകുന്നു. എന്നാല്‍ വിവിഗ ലീഗുകളിലായി തന്റെ കരുത്ത് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ഡിവില്യേഴ്‌സ് എന്ന 37 കാരന്‍. അവസാനമായി ഡിവില്യേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞത് 2018ലായിരുന്നു. എന്നാല്‍ ആ ഇടവേളയും നിരന്തരം കളിക്കാതെ ഇരിക്കുന്നതൊന്നും താരത്തിന്റെ ബാറ്റിംഗ് മികവിനെ തെല്ലും ബാധിച്ചിട്ടില്ല.
അതേസമയം ഡിവില്യേഴ്‌സ് തന്റെ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നതായാണ് പുതിയ സൂചനകള്‍. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ഡിവില്യേഴ്‌സ് ചര്‍ച്ചകള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സര ശേഷം തന്റെ മനസിലുള്ളത് എന്താണെന്ന് ഡിവില്യേഴ്‌സ് തുറന്നു പറയുകയുണ്ടായി. ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.
ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. ഐപിഎല്ലിന്റെ അവസാനം ഞാന്‍ ബൗച്ചറുമായി സംസാരിക്കുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. എന്നായിരുന്നു മത്സര ശേഷം ഡിവില്യേഴ്‌സ് പറഞ്ഞത്.