തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കാര്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ളെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്.
കലോല്‍സവങ്ങളില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മന്ത്രിയുടെ പ്രതികരണം. വിധി കര്‍ത്താക്കളുടെ നിയമിക്കുന്നതില്‍ ക്രമീകരണം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.