ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കിഴക്കന്‍ ഡല്‍ഹിയില്‍ രണ്ട് മാസം മുന്‍പ് കാണാതായ പെണ്‍കുട്ടി ഗര്‍ഭിണിയായാണ് തിരിച്ചെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഹോട്ടലിലെ ജീവനക്കാരാണ് എട്ടാം ക്ലാസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസം തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്തത്. മെയ് ആറിന് ഐസ്‌ക്രീം വാങ്ങാനെത്തിയപ്പോഴാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
മകളെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിക്കുകയും ഇതിനെത്തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ കുട്ടിയുമായി കോടതിയില്‍ ഹാജരാവുകയുമായിരുന്നു.
അവശനിലയിലായ പെണ്‍കുട്ടിയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.