ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്‍മാറി.
ജസ്റ്റിസ് ചെലമേശ്വര്‍ ആണ് പിന്മാറിയത്. പ്രത്യേകിച്ച് കാരണമൊന്നും കാണിയ്ക്കാതെയാണ് പിന്മാറ്റം. മദനിയുടെ ഹര്‍ജി പുതിയ ബഞ്ചിന് കൈമാറണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു.