ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍നാസര്‍ മഅദനി സുപ്രിം കോടതിയെ സമീപിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് മഅദനി നല്‍കിയ അപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.
മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ച കോടതി മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാണെന്ന് ഹരജിയില്‍ പറയുന്നു.
നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി കൊടുത്ത കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2011 ഫെബ്രുവരിയിലാണ് മദനി അറസ്റ്റിലായത്.