കോടതിയുടെ കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ മഅദനി ഹൈകോടതിയിലേക്ക്

madani

ബെംഗളൂരു: കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുള്‍ നാസര്‍ മഅദനി നാളെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും.അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനായി കേരളത്തില്‍ എത്തിയാല്‍ മഅദനി പിഡിപി പ്രവര്‍ത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ മൗലികാവകാശ ലംഘനമാണെന്നാണ് മഅദനിയുടെ പരാതി.

സുപ്രീം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.ജാമ്യം റദ്ദാക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് ആരോപണം. ഇന്ന് മുതല്‍ നവംബര്‍ നാല് വരെ കേരളത്തില്‍ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണക്കോടതി മഅദനിക്ക് അനുമതി നല്‍കിയിരുന്നത്.

Top