മലപ്പുറം : അബ്ദുള്‍ നാസര്‍ മഅദനിയെ കാണുന്നതിനായി നിരവധി ആളുകളാണ് അന്‍വാര്‍ശേരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മഅദനി ഇവിടെ എത്തിയത്. നാളെ ഇവിടെ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മഅ്ദനി നേതൃത്വം നല്‍കും.
പുലര്‍ച്ചെ മൈനാഗപ്പള്ളിയിലെ വസതിയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് മഅദനി അന്‍വാര്‍ശേരിയിലേക്കെത്തിയത്. യാത്രാക്ഷീണവും കലശലായ രോഗങ്ങളും ഉള്ളതിനാല്‍ പൂര്‍ണ വിശ്രമത്തിലാണ് മഅ്ദനി.
രാവിലെ 11 മണി മുതല്‍ അദ്ദേഹം സന്ദര്‍ശകരെ അനുവദിച്ചു. നിരവധി പേരാണ് മഅ്ദനിയെ കാണുന്നതിനായി അന്‍വാര്‍ശേരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നാളെ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മഅദനി നേതൃത്വം നല്‍കും. അഞ്ഞൂറിലധികം പേര്‍ നമസ്‌കാരത്തിനെത്തുമെന്നാണ് അന്‍വാര്‍ശേരിയില്‍ നിന്നും അറിയിച്ചിട്ടുള്ളത്.
വൈകീട്ട് നാല് മണിക്ക് ശേഷം മഅ്ദനി മാതാപിതാക്കളെ കാണുന്നതിനായി വസതിയിലേക്ക് പോവുന്നുണ്ട്. നാല് മണി മുതല്‍ അഞ്ച് മണിവരെ അവര്‍ക്കൊപ്പം ചെലവഴിക്കും. കേരള പൊലീസും കര്‍ണാടക പൊലീസും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.