ന്യൂഡല്‍ഹി: കണ്ണൂരിലെ സിറ്റിങ് എം.എല്‍.എ അബ്ദുള്ളക്കുട്ടിയെ മാറ്റി പകരം സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മറ്റിയില്‍ ധാരണ. ഇരിക്കൂറില്‍ മന്ത്രി കെ.സി.ജോസഫിന് പകരം സതീശന്‍ പാച്ചേനിയെ പരിഗണിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയെ തലശേരിയില്‍ മത്സരിപ്പിച്ചേക്കും. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ അമ്പലപ്പുഴയില്‍ പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറ രാജ്‌മോഹന്‍ ഉണ്ണിത്താനും പത്തനാപുരത്ത് നടന്‍ ജഗദീഷും മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.