കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.പി എ.പി അബ്ദുള്ളക്കുട്ടിക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്‍ സ്വീകരണം. രാവിലെ മംഗലാപുരത്തു നിന്ന് കണ്ണൂരിലെത്തിയ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന,ജില്ലാ നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ബി.ജെ.പി ഓഫീസിലെ മാരാര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.
മോദിയെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയത്. അതിന് ശേഷം ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.