കണ്ണൂര്‍: സിപിഎം വിട്ടപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
ഭീഷണിയെ തുടര്‍ന്ന് നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനായിരുന്നുവെന്നും അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാന്‍ കണ്ണുര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. രണ്ടാം തവണ അവസരം നല്‍കിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്. ഏകനായായിട്ടാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ എത്തിയത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി. ബിജെപിക്കാര്‍ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ല, കെ സുധാകരന്‍ പരിഹസിച്ചു.