തിരുവനന്തപുരം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കേരളത്തില്‍ ഒരിടത്തും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതായി അറിയില്ല. മാനേജ്‌മെന്റും അധ്യാപകരും സമ്മതിച്ചാല്‍ ഒരുമിച്ചിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ഫാറുഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.