അഭയാ കേസ് ; എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി

sister abhaya

കൊച്ചി : സിസ്റ്റര്‍ അഭയാ കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതി. കേസിലെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായില്ല. ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ മാത്രമാണ് ഇന്ന് ഹാജരായത്. അതിനാലാണ് കോടതി പ്രതികളോട് അടുത്ത മാസം അഞ്ചിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേ വാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27-നാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ.യും കേസന്വേഷിച്ചു. 2008 നവംബര്‍ 19-നാണ് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂത്തൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ. കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

2009 ജൂലായില്‍ സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാരന്‍ നായര്‍ കുറ്റപത്രം നല്‍കി. 133 സാക്ഷികളും 70 രേഖകളുമുണ്ട് കേസില്‍. കേസ് വിചാരണ ഘട്ടത്തില്‍ എത്തിയപ്പോള്‍ കുറ്റവിമുക്തരാക്കാന്‍ പ്രതികള്‍ സി.ബി.ഐ. കോടതിയില്‍ അപേക്ഷ നല്‍കി. ജോസ് പൂത്തൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി.

Top