അഭയ കേസ്; സിസ്റ്റര്‍ സ്റ്റെഫിയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

kerala hc

കൊച്ചി: അഭയ കേസില്‍ സിസ്റ്റര്‍ സ്റ്റെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നല്‍കാനാവശ്യപ്പെട്ടുള്ള ഹര്‍ജിയും സ്റ്റെഫി ഉടന്‍ നല്‍കും. അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെ ഇന്നലെയാണ് സിസ്റ്റര്‍ സ്റ്റെഫി അപ്പീല്‍ സമര്‍പ്പിച്ചത്.

ഫാദര്‍ തോമസ് എം കോട്ടൂരിന് പിന്നാലെയാണ് സ്റ്റെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.

Top