അഭയ കേസ്; വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഇടപെടില്ലെന്നും അക്കാര്യം വിചാരണ കോടതിയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍, വിചാരണയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top