അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി

kerala-high-court

കൊച്ചി: മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തില്‍ വിമര്‍ശനവുമായി
ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നതില്‍ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.

നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്നും കോടതി ചോദിച്ചു. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top