കൊച്ചി: അഭിമന്യു വധക്കേസില്‍ ആറാം പ്രതി റെജീബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
പ്രതി പുറത്തു നില്‍ക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം പ്രതി റെജീബിന് കോടതി നോട്ടീസ് അയച്ചു.
എറണാകുളം മഹാരാജാസ് കോളേജ് ക്യാംപസില്‍ വെച്ച് കഴിഞ്ഞ ജൂലൈ ഒന്നിന് രാത്രിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിന് കുത്തേറ്റത്. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.