കൊച്ചി: അഭിമന്യുവിനെ വധിച്ചത് ക്രിമിലെയര്‍ തന്ത്രത്തിലൂടെയെന്ന് മുഖ്യ പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍. അഭിമന്യു വധക്കേസിലെ പ്രതി മുഹമ്മദ് പിടിയിലാവുന്നതോടെ കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്ന പൊലീസിന്റെ ധാരണയ്ക്ക് തുരങ്കം വെയ്ക്കുന്നതാണ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍. കുറ്റവാളികള്‍ തമ്മില്‍ പരസ്പര ബന്ധമില്ലാത്ത വിധം ‘ക്രിമിലെയര്‍ തന്ത്ര’മാണ് കൊലയാളികള്‍ ഉപയോഗിച്ചത്.
മുഹമ്മദ് പിടിയിലായതോടെ കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണ് പ്രതിയില്‍ നിന്നും ലഭിച്ചത്. ഇതുവരെയുള്ള പൊലീസിന് എത്തിച്ചേരാന്‍ കഴിഞ്ഞത് ‘നെട്ടൂര്‍ ലെയറി’ ലേക്കു മാത്രമാണ്. നിലവില്‍ 13 പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും കൊലയാളിയെ സംബന്ധിക്കുന്ന പൂര്‍ണവിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.