കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. വെളളിയാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിലാണ് സജയ് ജിത്ത് കീഴടങ്ങിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് സജയ് ജിത്ത്.
എറണാകുളത്ത് ഉണ്ടായിരുന്ന സജയ് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
വിഷുദിനത്തില്‍ പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയപ്പോളാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ്ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറയുന്നു.