കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകം ദാര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് അപകടകരമാണെന്നും കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യാഥാര്‍ത്ഥ മുസ്ലീംകളല്ല, മുസ്ലീം നാമധാരികളാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.