ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി നല്‍കും. എയര്‍ഫോഴ്‌സ് സ്‌ക്വാഡര്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവ മെഡലും സമ്മാനിക്കും. ബാലക്കോട്ട് വ്യോമാക്രമണത്തിലെ നിര്‍ണായക പങ്കിനാണ് ബഹുമതി നല്‍കുക.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത് വ്യോമസേനയാണ്.
ആക്രമണത്തിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ 2019 മാര്‍ച്ച് ഒന്നാം തീയതിയായിരുന്നു ഇന്ത്യക്ക് തിരികെ കൈമാറിയത്.