തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന കേസ് വാദവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹാജരായതിന് 62 ലക്ഷം രൂപ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടാണ് സിംഗ്‌വി ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല വിധിയും തുടര്‍ന്നുള്ള സംഭവങ്ങളും വരുമാനത്തെ സാരമായി ബാധിച്ചുവെന്നും ഇത്രയും വലിയ തുക നല്‍കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ബില്ലില്‍ ഇളവ് തേടിയിരുന്നു.
അഭിഭാഷകന്റെ ബില്ല് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തങ്ങള്‍ സംഘ്വിയെ കേസ് ഏല്‍പ്പിച്ചിട്ടില്ലെന്നും തങ്ങളുടെ ശുപാര്‍ശക്കെതിരെ സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിക്കുകയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.