വത്തിക്കാന്‍: ഗര്‍ഭഛിദ്രത്തെ നാസി വംശഹത്യയോട് ഉപമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജന്‍മനാ വൈകല്യമുള്ള കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കുക എന്നത് ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് ശുദ്ധവംശം സൃഷ്ടിക്കുന്നതിനായി നാസികള്‍ ദുര്‍ബലരെ കൂട്ടക്കൊല ചെയ്തതിനു തുല്യമാണെന്നാണ് മാര്‍പാപ്പ പറഞ്ഞത്.
ദൈവം അയയ്ക്കുന്ന കുഞ്ഞുങ്ങളെ, അവര്‍ വരുന്നതു പോലെ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ വംശ ശുദ്ധീകരണത്തിനായി നാസികള്‍ ചെയ്തത് ലോകത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യമാണ്, ഇപ്പോള്‍, വെള്ള കൈയുറകള്‍ ഉപയോഗിച്ച് സമാനമായ കാര്യമാണ് നാം ചെയ്യുന്നത്, മാര്‍പാപ്പ വ്യക്തമാക്കി. ഇറ്റാലിയന്‍ ഫാമിലി അസോസിയേഷനുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.