മെക്‌സിക്കന്‍ തീരത്ത് മുന്നോറോളം കടലാമകള്‍ ചത്ത നിലയില്‍

മെക്‌സിക്കോ: വംശനാശഭീഷണി നേരിടുന്ന മുന്നോറോളം കടലാമകളെ മെക്‌സിക്കന്‍ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തി. ആമകള്‍ മീന്‍പിടുത്തക്കാരുടെ വലകളില്‍ കുടുങ്ങുകയായിരുന്നു. ആമകളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

45 കിലോ ഭാരമുള്ള ഒലീവ് കടലാമകളാണ് ഏറ്റവുമധികം ഭീഷണി നേരിടുന്നത്. മെയ് മുതല്‍ സെപ്തംബര്‍ വരെ നിരവധി കടലാമ മുട്ടകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. മെക്‌സിക്കോയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കടലാമ സംരക്ഷണത്തിനായി നിലവിലുണ്ട്.
നിയമ സംരക്ഷണവും കടലാമകള്‍ക്ക് ലഭിക്കുന്നു.

Top